കൊച്ചി: കോവിഡിനെ ചെറുക്കാന്‍ മൗത്ത് വാഷ് ഗുണപ്രദമാണെന്ന മലയാളി ഡോക്ടറുടെ കുറിപ്പ് ശരിവച്ച് അമേരിക്കന്‍ മെഡിക്കല്‍ കോളജ്.
ഫേസ്ബുക്കിലെ ആരോഗ്യകുറിപ്പുകളിലൂടെ ശ്രദ്ധേയനായ ഡോ. ആഷ്ലി ജേക്കബ് മുളമൂട്ടില്‍ കഴിഞ്ഞ മേയ് 31നാണ് കോവിഡ് പ്രതിരോധത്തില്‍ മൗത്ത് വാഷ് ഗുണം ചെയ്യുമെന്ന് കുറിപ്പിട്ടത്.
അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള പെന്‍ സ്റ്റേറ്റ് കോളജ് ഓഫ് മെഡിസിന് അവരുടെ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് മൗത്ത് വാഷുകളും ഓറല്‍ റിന്സുകളും ഹ്യൂമന്‍ കൊറോണവൈറസുകളെ നിര്‍വീര്യമാക്കുമെന്ന് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ കാര്യം വെളിപ്പെടുത്തിയത്.
മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ നിന്ന് ഒഫ്താല്‍മോളജിയില്‍ എംഎസ് നേടിയ ഡോ. ആഷ്ലി യുഎസിലെ ഹാര്‍വഡ് ബിസിനസ് സ്കൂളില്‍നിന്ന് ലീഡര്ഷിപ് ആന്‍ഡ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ലീഡര്‍ഷിപ്പ് അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.
കോവിഡിനെ ചെറുക്കാന്‍ മൗത്ത് വാഷ്: മലയാളി ഡോക്ടറുടെ കുറിപ്പ് ശരിവച്ച് അമേരിക്കന്‍ മെഡിക്കല്‍ കോളജ്
12:31 AM Oct 26, 2020 | Deepika.com