റഷ്യൻ എണ്ണക്കപ്പലിൽ സ്ഫോടനം; മൂന്നു ജീവനക്കാരെ കാണാതായി
12:30 AM Oct 26, 2020 | Deepika.com
മോസ്കോ: കവോകാസ് തുറമുഖത്തുനിന്നു റോസ്റ്റോവ്-ഓൺ-ഡോൺ തുറമുഖത്തേക്ക് പോവുകയായിരുന്ന റഷ്യൻ എണ്ണക്കപ്പലിൽ സ്ഫോടനം. കപ്പലിലെ പത്തു ജീവനക്കാരെ രക്ഷിച്ചെന്നും മൂന്നു പേരെ കാണാതായെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കപ്പലിൽനിന്ന് കടലിലേക്ക് എണ്ണ പടർന്നിട്ടില്ലെന്നും റഷ്യൻ നാവികസേന അറിയിച്ചു.