ലണ്ടൻ: വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തയാൾ മരിച്ചെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനിടെ ബ്രസീലിൽ കോവിഡ്-19 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുന്നതായി ഓക്സ്ഫഡ് യൂണിവേഴ്സിറ്റി അറിയിച്ചു.
ഒരു പ്രത്യേക സംഭവത്തെക്കുറിച്ച് അഭിപ്രായം പറയാനാവില്ലെന്നും വാക്സിൻ പരീക്ഷണ സുരക്ഷയെക്കുറിച്ച് ആശങ്കയില്ലെന്നും ഒാക്സ്ഫഡ് യൂണിവേഴ്സിറ്റി പറഞ്ഞു. ബ്രസീൽ റെഗുലേറ്ററുടെയും സ്വതന്ത്ര വിശകലത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷണം തുടരാൻ നിർദേശം നൽകി. അസ്ട്രാസെനെകയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സംയുക്തമായാണു വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
അമേരിക്ക, യുകെ, ബ്രസീൽ രാജ്യങ്ങളിലാണ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്.
വാക്സിൻ പരീക്ഷണം: ബ്രസീലിൽ ഒരാൾ മരിച്ചു
11:56 PM Oct 22, 2020 | Deepika.com