തിരുവനന്തപുരം: റിച്ച് മിൽക്ക്, കോക്കനട്ട് കുക്കീസ് ഡ്രോപ്സ് എന്നീ പുതിയ ഉത്പന്നങ്ങൾ മിൽമ വിപണിയിലിറക്കി. മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പോഷക സന്പുഷ്ടമായ ഹോമോജനൈസ്ഡ് സ്റ്റാൻഡേർഡൈസ്ഡ് മിൽമ റിച്ച് പാൽ മന്ത്രി കെ. രാജു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകി വിപണനോദ്ഘാടനം നിർവഹിച്ചു.സ്വാദിഷ്ടമായ മിൽമ മിൽക് കോക്കനട്ട് കുക്കീസ്, മിൽമ ഡ്രോപ്സ് എന്നിവയുടെ വിപണനോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രി കെ. രാജുവിന് നൽകി നിർവഹിച്ചു.
മിൽമ ബ്ലൂബറി ഐസ്ക്രീമിന്റെ വിപണനോദ്ഘാടനം കെടിഡിസി ചെയർമാൻ എം. വിജയകുമാർ നിർവഹിച്ചു.തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശ് അധ്യക്ഷത വഹിച്ചു. മിൽമ എംഡി പാട്ടീൽ സുയോഗ് സുഭാഷ് റാവു , ക്ഷീരവികസന ഡയറക്ടർ മിനി രവീന്ദ്രദാസ് എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ അയ്യപ്പൻ നായർ സ്വാഗതവും ഡയറക്ടർ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
മിൽമ റിച്ച് മിൽക്ക്, കോക്കനട്ട് കുക്കീസ്ഡ്രോപ്സ് വിപണിയിലിറക്കി
11:55 PM Oct 22, 2020 | Deepika.com