ഹരീരി ലെബനൻ പ്രധാനമന്ത്രി
11:37 PM Oct 22, 2020 | Deepika.com
ബെയ്റൂട്ട്: സാദ് ഹരീരി ലെബനൻ പ്രധാനമന്ത്രിയാകും. സർക്കാർ രൂപവത്കരണത്തിനു പ്രസിഡന്റ് മൈക്കിൾ ഔൺ- ഹരീരിയെ ക്ഷണിച്ചു. നാലാം തവണയാണു ഹരീരി ലെബനൻ പ്രധാനമന്ത്രിയാകുന്നത്. ഓഗസ്റ്റ് നാലിനു ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തെത്തുടർന്നു പ്രധാനമന്ത്രി ഹസൻ ദിയാബ് രാജിവച്ചിരുന്നു. സ്ഫോടനത്തിൽ ഇരുനൂറോളം പേർ കൊല്ലപ്പെട്ടു. 2750 ടൺ അമോണിയം നൈട്രേറ്റാണു പൊട്ടിത്തെറിച്ചത്.