പേമാരി: വിയറ്റ്നാമിൽ മരണം 114
11:37 PM Oct 22, 2020 | Deepika.com
ഹാനോയ്: സെൻട്രൽ വിയറ്റ്നാമിൽ ഈ മാസം ആദ്യം മുതലുണ്ടായ പേമാരിയിൽ 114 പേർ മരിച്ചതായി രാജ്യത്തെ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. 21 പേരെ കാണാതായി. മഴയോടനുബന്ധിച്ച് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി.