കൊച്ചി: മാരുതി സുസുക്കിയുടെ അരീന ഷോറൂമുകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായി വായ്പാ, എക്സ്ചേഞ്ച് മേള സംഘടിപ്പിക്കുന്നു. മാരുതി വാഹനം സ്വന്തമാക്കുന്നതിനുള്ള മുഴുവൻ പണവും (നൂറു ശതമാനം ഓണ്‍ റോഡ് ഫണ്ടിംഗ്) വാഹന വായ്പയായി ലഭിയ്ക്കും. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, മഹീന്ദ്ര ഫിനാൻസ്, ഫെഡറൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ തുടങ്ങിയ പ്രമുഖ വായ്പാ വിതരണ സ്ഥാപനങ്ങളുമായി ചേർന്നാണ് വായ്പ ലഭ്യമാക്കുന്നത്.
ഈ ദിവസങ്ങളിൽ മാരുതി വാഹനം വാങ്ങുന്നവർക്ക് കണ്‍സ്യൂമർ, എക്സ്ചേഞ്ച്, കോർപറേറ്റ് തുടങ്ങിയ വിവിധ ഓഫറുകളിലായി 52,000 രൂപവരെ ആനുകൂല്യവും ലഭിക്കും. സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ മാസ ശന്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും പലിശ ഇളവും പ്രോസസിങ് ഫീസിൽ 50 ശതമാനം വരെ ഇളവും അടക്കമുള്ള പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.പഴയ കാർ മാറ്റി പുതിയത് വാങ്ങുന്പോൾ ഉടനടിതന്നെ മൂല്യനിർണയം നടത്തി വിപണിയിലെ ഏറ്റവും മികച്ച വില നൽകുമെന്നും മാരുതിയുടെ എല്ലാ മോഡലുകൾക്കും ഈ ഓഫറുകൾ ലഭ്യമാണെന്നും കന്പനി അറിയിച്ചു.
മാരുതി സുസുക്കി അരീനയിൽ വായ്പാ- എക്സ്ചേഞ്ച് മേള
10:52 PM Oct 21, 2020 | Deepika.com