റോം: ചൊവ്വാഴ്ച റോമിൽ നടന്ന വിശ്വമതങ്ങളുടെ സമാധാന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ കെയ്റോ അൽ അസ്ഹറിലെ മുഖ്യ ഇമാം അഹമ്മദ് അൽ തയ്യിബ് ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദി ഒരു അധ്യാപകനെ കഴുത്തറത്തുകൊന്നത് അപലപിച്ചു.
ഫ്രാൻസിസ് പാപ്പായുടെയും ഈസ്താംബൂളിലെ ബർത്തലോമിയോസ് ഒന്നാമൻ പാത്രിയർക്കീസിന്റെയും മറ്റു മതനേതാക്കളുടെയും സാന്നിധ്യത്തിൽ കാപ്പിറ്റോൾ കുന്നിലെ കാന്പിദോളിയോ ചത്വരത്തിലായിരുന്നു സമ്മേളനം.
പാരീസിലെ ഹീനമായ കൊലപാതകം താൻ അപലപിക്കുന്നത് ഇസ്ലാം മതപ്രബോധനത്തിന്റെയും പ്രവാചകൻ മുഹമ്മദിന്റെയും നാമത്തിലാണെന്ന് ഇമാം പറഞ്ഞു. അതേസമയം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ദൈവദൂഷണപരമായ പ്രസ്താവനകളും മതപ്രതീകങ്ങളോടുള്ള അവഹേളനവും നടത്തുന്നതും ശരിയല്ല. ഭീകരവാദികൾ അവരുടെ മതങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും ഇമാം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾമൂലം യാത്ര മുടങ്ങിയതിനാൽ അദ്ദേഹത്തിന്റെ പ്രസംഗം സമ്മേളനത്തിൽ വായിക്കുകയായിരുന്നു.
ഫ്രാൻസിലെ മുഖ്യ യഹൂദ റബി റാവ് ഹായിം കോർസിയയും അധ്യാപകൻ സാമുവൽ പാറ്റിയുടെ കൊലപാതകത്തെ അപലപിച്ചു.
കെയ്റോയിലെ മുഖ്യ ഇമാം അൽതയ്യിബ് കൊലപാതകം അപലപിച്ചു
10:42 PM Oct 21, 2020 | Deepika.com