ടിക്ടോക് നിരോധനം പാക്കിസ്ഥാൻ നീക്കി
12:56 AM Oct 20, 2020 | Deepika.com
ഇസ്ലാമബാദ്: ചൈനുടെ ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോകിന് ഏർപ്പെടുത്തിയ നിരോധനം പാക്കിസ്ഥാൻ പിൻവലിച്ചു. ചൈനയുടെ സമ്മർദത്തെത്തുടർന്നാണു പാക്കിസ്ഥാൻ ടിക്ടോക് നിരോധനം റദ്ദാക്കിയത്. ഒക്ടോബർ ഒന്പതിനായിരുന്നു പാക്കിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അഥോറിറ്റി(പിടിഎ) നിരോധനം ഏർപ്പെടുത്തിയത്. സദാചാരവിരുദ്ധ ഉള്ളടക്കം ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.