ഇമ്രാൻ കഴിവുകെട്ട ഭരണാധികാരിയെന്നു പ്രതിപക്ഷ നേതാക്കൾ
12:56 AM Oct 20, 2020 | Deepika.com
കറാച്ചി: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. ഇമ്രാൻ കഴിവുകെട്ട ഭരണാധികാരിയാണെന്നും സ്വേച്ഛാധിപത്യത്തെക്കാൾ തരംതാണ ഭരണമാണിതെന്നും പ്രതിപക്ഷകക്ഷി നേതാക്കൾ. തെഹരീക്-ഇ-ഇൻസാഫ് സർക്കാരിനെ താഴെയിറക്കാൻ 11 പാർട്ടികൾ ഒത്തുചേർന്ന് പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം)സഖ്യത്തിനു രൂപം നല്കി പ്രക്ഷോഭം നടത്തിവരികയാണ്.