റോം: വേനൽക്കാലത്തിന്റെ അവസാനമായതോടെ ഇറ്റലിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം പെരുകുകയാണ്. ഒരു ദിവസംതന്നെ 11,700 പേർ രോഗബാധിതരായതോടെ രണ്ടാമതൊരു ലോക്ക്ഡൗൺകൂടി വേണ്ടിവരുമോ എന്ന ആശങ്കയും ശക്തമായി. ജനസന്പർക്കം ഒഴിവാക്കാനുള്ള നിർദേശങ്ങൾ നൽകാൻ പ്രാദേശിക ഭരണസ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.
ഹോട്ടലുകളിൽ ഒരു മേശയ്ക്കു ചുറ്റും ആറുപേർ മാത്രമേ പാടുള്ളൂ. രാത്രി ഒന്പതിന് എല്ലാ ഹോട്ടലുകളും ബാറുകളും അടയ്ക്കണം. വീടുകളിൽനിന്നു പുറത്തിറങ്ങുന്നവർ മുഖാവരണം ധരിക്കുന്നതും നിർബന്ധമാക്കി.
2021 വർഷത്തേക്കുള്ള ബജറ്റിൽ 39 ബില്യൺ യൂറോ പ്രത്യേക കൊറോണ സഹായ പാക്കേജിൽ ഉൾപ്പെടുത്തി. രാജ്യത്തെ ആരോഗ്യമേഖല, ചെറുകിട വ്യവസായ സംരംഭങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവയ്ക്കു പുറമേ കുടുംബങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നികുതി സന്പ്രദായം പൊളിച്ചെഴുതാനും സർക്കാർ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
കോവിഡ്: ഇറ്റലിയിൽ കൂടുതൽ നിയന്ത്രണങ്ങൾ
12:56 AM Oct 20, 2020 | Deepika.com