ഹാനോയി: വിയറ്റ്നാമിൽ മണ്ണിടിച്ചിലിൽ 11 സൈനികർ മരിച്ചു. 11 സൈനികരെ കാണാതായി. സെൻട്രൽ വിയറ്റ്നാമിലെ ക്വാംഗ്ട്രി പ്രവിശ്യയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു ദുരന്തം. നാലഞ്ചു തവണ മണ്ണിഞ്ഞുവെന്നും ബാരക്കുകൾ അടിയിൽപ്പെട്ടുപോയെന്നും സൈന്യം അറിയിച്ചു. രാജ്യത്ത് ഒരാഴ്ചയായി കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുന്നു. ഇതുവരെ 70 പേർ മരിച്ചിട്ടുണ്ട്.
മണ്ണിനടിയിൽപ്പെട്ട സൈനികർക്കായി തെരച്ചിൽ തുടരുകയാണ്. കൂടുതൽ മണ്ണിടിച്ചിലുകൾ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുണ്ട്.
മണ്ണിടിച്ചിൽ; വിയറ്റ്നാമിൽ 11 സൈനികർ മരിച്ചു
12:37 AM Oct 19, 2020 | Deepika.com