യുഎഇ മന്ത്രിക്കെതിരേ പീഡന ആരോപണം

12:37 AM Oct 19, 2020 | Deepika.com
ല​​​ണ്ട​​​ൻ: യു​​​എ​​​ഇ സാം​​​സ്കാ​​​രി​​​ക​​​വ​​​കു​​​പ്പു മ​​​ന്ത്രി ഷെ​​​യ്ഖ് ന​​​ഹ്യാ​​​ൻ ബി​​​ൻ മു​​​ബാ​​​റ​​​ക് അ​​​ൽ ന​​​ഹ്യാ​​​നെ​​​തി​​​രേ ലൈം​​​ഗി​​​കാ​​​രോപ​​​ണം. ബ്രി​​​ട്ട​​​നി​​​ലെ പ്ര​​​സി​​​ദ്ധ​​​മാ​​​യ ഹേ ​​​ക​​​ലാ-സാ​​​ഹി​​​ത്യോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ക്യൂ​​​റേ​​​റ്റ​​​ർ​​​മാ​​​രി​​​ലൊ​​​രാ​​​ളാ​​​യ കെ​​​യ്റ്റ്‌​​​ലി​​​ൻ മ​​​ക്ന​​​മ​​​ർ​​​ന​​​യാ​​​ണ് പരാതിക്കാരി. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ന​​​ട​​​ന്ന സാ​​​ഹി​​​ത്യോ​​​ത്സ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഷെ​​​യ്ഖി​​​നെ ക​​​ണ്ട​​​പ്പോ​​​ൾ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

കെ​​​യ്റ്റ്‌​​​ലി​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നാണ് യു​​​എ​​​ഇ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യത്തിന്‍റെ പ്ര​​​തി​​​ക​​​രണം. ഷെ​​​യ്ഖ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രു​​​ന്നി​​​ട​​​ത്തോ​​​ളം ഹേ ​​​ഫെ​​​സ്റ്റി​​​വ​​​ൽ ഇ​​​നി അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ന​​​ട​​​ത്തി​​​ല്ലെ​​​ന്ന് അ​​​തി​​​ന്‍റെ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.