തിരുവനന്തപുരം: ഉത്സവസീസണ്‍ കണക്കിലെടുത്ത് കേരളത്തിനു പുറത്തേക്ക് ഏഴ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ-സർവീസ് നടത്തുന്ന തീയതി, പുറപ്പെടുന്ന സമയം എന്നീ ക്രമത്തിൽ ചുവടെ.
എറണാകുളം-ഹൗറ പ്രതിവാര സൂപ്പർ ഫാസ്റ്റ് (02878)-20, 27, നവംബർ മൂന്ന്, 10, 17, 24, ഡിസംബർ ഒന്ന് തീയതികളിൽ പുലർച്ചെ 12.20 ന് എറണാകുളത്തുനിന്നും സർവീസ് ആരംഭിക്കും.
തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര സൂപ്പർഫാസ്റ്റ് (02641)-22, 24, 29, 31, നവംബർ അഞ്ച്, ഏഴ്, 12, 14, 19, 21, 26 തീയതികളിൽ വൈകുന്നേരം 4.55 ന് തിരുവനന്തപുരത്തുനിന്ന്.
നാഗർകോവിൽ-ചെന്നൈ എഗ്മോർ സൂപ്പർഫാസ്റ്റ് (06064)-26, 27, നവംബർ ഒന്ന്, 15, 16 തീയതികളിൽ വൈകുന്നേരം 4.15 ന് നാഗർകോവിലിൽനിന്ന്.
കന്യാകുമാരി-ഹൗറ പ്രതിവാര സ്പെഷൽ (02666)-24, 31, നവംബർ ഏഴ്, 14, 21, 28 തീയതികളിൽ രാവിലെ എട്ടിന് കന്യാകുമാരിയിൽനിന്ന്.
തിരുവനന്തപുരം-സെക്കന്തരാബാദ് (07229)-22, നവംബർ 30 തീയതികളിൽ രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന്.
എറണാകുളം-ബരൗനി പ്രതിവാര സ്പെഷൽ (02522)-25, നവംബർ ഒന്ന്, എട്ട്, 15, 22, 29 തീയതികളിൽ രാവിലെ 10.15 ന് എറണാകുളം ജംഗ്ഷനിൽനിന്ന്.
തിരുവനന്തപുരം-ഗൊരഖ്പുർ ദ്വൈവാര എക്സ്പ്രസ് (02512)- 27, 28, നവംബർ, മൂന്ന്, നാല്, 10, 11, 17, 18, 24, 25, ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ഉച്ചയ്ക്കു 3.20നു തിരുവനന്തപുരത്തു നിന്ന്.
ഉത്സവസീസണ്‍: കേരളത്തിനു പുറത്തേക്ക് സ്പെഷൽ ട്രെയിനുകൾ
12:30 AM Oct 18, 2020 | Deepika.com