ലക്ഷ്വറി ഓള് റൗണ്ടര്‍ ഔഡി ക്യു2 ഇന്ത്യയിൽ
12:30 AM Oct 18, 2020 | Deepika.com
കൊച്ചി: കരുത്തും ഭംഗിയും സമ്മേളിക്കുന്ന മനംമയക്കുന്ന ഡിസൈനും സിംഗിള്‍ഫ്രെയിം ഗ്രില്ലും ആകര്‍ഷകമായ റൂഫ്ലൈനും സ്പോര്‍ട്ടിയായ സ്പോയിലറും ഒത്തുചേര്‍ന്ന ലക്ഷ്വറി ഓള്‍റൗണ്ടര്‍ ഔഡി ക്യു2 ഇന്ത്യയിലും വിപണിയിലെത്തി. ഇന്ത്യയിലെ വിലനിലവാരം 34,99,000 മുതല്‍. ദൈനംദിന ഡ്രൈവിംഗിനും സാഹസികസവാരികള്ക്കും ഒരുപോലെ യോജിക്കുന്ന മോഡലായാണ് ഔഡി ക്യു2 അറിയപ്പെടുന്നത്. ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ ഔഡി ഈ വര്‍ഷം ഇന്ത്യയിലവതരിപ്പിക്കുന്ന ആറാമത്തെ മോഡലാണിത്.