സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ര​ണ്ടാം പാ​ദ അ​റ്റാ​ദാ​യം 65.09 കോ​ടി രേ​ഖ​പ്പെ​ടു​ത്തി

12:47 AM Oct 16, 2020 | Deepika.com
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് 2020-21 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ 65.09 കോ​​​ടി രൂ​​പ അ​​​റ്റാ​​​ദാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​ത് 84.48 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ 411.45 കോ​​​ടി രൂ​​​പ​​​യി​​​ൽ നി​​​ന്നും 413.97 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. അ​​​റ്റ​​​പ​​​ലി​​​ശ വ​​​രു​​​മാ​​​നം 13.49 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 663.11 കോ​​​ടി രൂ​​​പ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. അ​​​റ്റ​​​പ​​​ലി​​​ശ മാ​​​ർ​​​ജി​​​ൻ 2.61 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നും 2.78 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. കോ​​​ർ ഫീ ​​​ഇ​​​ൻ​​​കം 24 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

പ്ര​​​ക​​​ട​​​ന​​​ത്തി​​​ന്‍റെ അ​​​ള​​​വു​​​കോ​​​ലു​​​ക​​​ളി​​​ലു​​​ള്ള മെ​​​ച്ച​​​പ്പെ​​​ട​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ നേ​​​ട്ടം ആ​​​ണെ​​​ന്ന് എം​​​ഡി & സി​​​ഇ മു​​​ര​​​ളി രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന വേ​​​ള​​​യി​​​ൽ പ​​​റ​​​ഞ്ഞു.

കൂ​​​ടാ​​​തെ, കോ​​​വി​​​ഡ് 19മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് നി​​​ഷ്ക​​​ർ​​​ഷി​​​ച്ച നീ​​​ക്കി​​​യി​​​രി​​​പ്പ് ശ​​​ത​​​മാ​​​ന​​​ത്തി​​​നു പു​​​റ​​​മെ ബാ​​​ങ്ക് 29.08 കോ​​​ടി രൂ​​​പ അ​​​ധി​​​കം നീ​​​ക്കി​​​യി​​​രി​​​പ്പു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

സി​​​എ​​​എ​​​സ്എ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ അ​​​നു​​​പാ​​​തം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 24.85 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നും 27.81 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. സി​​​എ​​​എ​​​സ്എ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 11 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. എ​​​ൻ​​​ആ​​​ർ​​​ഐ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ അ​​​നു​​​പാ​​​തം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 27.29 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നും 30.61 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു.
രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തും ബാ​​​ങ്കി​​​ന് ബി​​​സി​​​ന​​​സ് വാ​​​യ്പ​​​ക​​​ളി​​​ലും വ്യ​​​ക്തി​​​ഗ​​​ത വാ​​​യ്പ​​​ക​​​ളി​​​ലും ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ച്ചു​​വെ​​ന്നും മു​​ര​​ളി രാ​​മ​​കൃ​​ഷ്ണ​​ൻ അ​​റി​​യി​​ച്ചു.