വാഷിംഗ്ടണ്‍: ലോകം കടുത്ത മാന്ദ്യത്തിലൂടെയാണു പോകുന്നതെന്നും ഈ വർഷം ആഗോള സന്പദ് വ്യവസ്ഥ 4.4 ശതമാനം ചുരുങ്ങുമെന്നും അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയുടെ സന്പദ്വ്യവസ്ഥ(ജിഡിപി) ഈവർഷം 10.3 ശതമാനം ചുരുങ്ങുമെന്നും ഐഎംഎഫിന്റെ വേൾഡ് ഇക്കണോമിക് ഒൗട്ട് ലുക്ക് റിപ്പോർട്ടിൽ പറയുന്നു.പ്രതീക്ഷിച്ചതിലും വലിയ ത്രൈമാസ ഇടിവുണ്ടാതയാണ്, ഐഎംഎഫ് ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി നിരക്ക് തിരുത്താൻ കാരണം.
2021 ൽ ചൈനയെ മറികടന്ന് ഇന്ത്യൻ ജിഡിപി 8.8 ശതമാനം വളരും. അതിവേഗം വളരുന്ന സന്പദ്ഘടന എന്ന വിശേഷണം തിരിച്ചുപിടിക്കുകയും ചെയ്യും. എന്നാൽ ആഗോളതാപനത്തിന്റെ ദൂഷ്യ വശങ്ങൾ ഇന്ത്യയെ കൂടുതലായി ബാധിക്കും.
2021 ൽ ചൈനയക്ക് 8.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പ്രധാന രാജ്യങ്ങളിൽ ചൈന മാത്രമായിരിക്കും ഈ വർഷം വളർച്ച രേഖപ്പെടുത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ചൈനയ്ക്ക് 1.9 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.
അമേരിക്കൻ ജിഡിപി ഈ വർഷം 5.8 ശതമാനം ചുരുങ്ങും. എന്നാൽ അടുത്തവർഷം 3.9 ശതമാനം വർധനയാകും യുഎസ് ജിഡിപിയിലുണ്ടാവുകയെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു. നടപ്പുധനകാര്യ വർഷം ഇന്ത്യൻ ജിഡിപി 9.6 ശതമാനം ചുരുങ്ങുമെന്നും കോവിഡ് വ്യാപനം രാജ്യത്തിന്റെ വിതരണ ശൃംഖലയെ തച്ചുടച്ചെന്നും ലോകബാങ്ക് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
ലോകം കടുത്ത മാന്ദ്യത്തിൽ: ഐഎംഎഫ്
11:55 PM Oct 13, 2020 | Deepika.com