മുംബൈ: ഒട്ടനവധിപ്പേരുടെ ആദ്യകാറും അതിലേറെപ്പേരുടെ പ്രിയകാറുമായ മാരുതി ആൾട്ടോയ്ക്ക് 20-ാം പിറന്നാൾ.
വിപണിയിലെത്തിയതിന്റെ 20-ാം വർഷികമാഘോഷിക്കുന്ന വേളയിൽത്തന്നെ 40 ലക്ഷം യൂണിറ്റുകൾ വിറ്റതിന്റെ ഖ്യാതിയും ആൾട്ടോയ്ക്ക് സ്വന്തമായി. 2000 ത്തിൽ വിപണിയിലെത്തിയ ആൾട്ടോ 2008ലാണ് പത്തു ലക്ഷം വില്പന കടന്നത്.2016 ൽ 30 ലക്ഷംവിൽപനയുടെ കടന്പയും കടന്നു. 16 വർഷമായി രാജ്യത്തെ ഏറ്റവുമധികം വിൽക്കപ്പെട്ട കാറായും ആൾട്ടോ തിളങ്ങുന്നു.
ആൾട്ടോ @ 20
11:55 PM Oct 13, 2020 | Deepika.com