യുകെയിൽ വീണ്ടും ലോക്ക്ഡൗൺ?

11:50 PM Oct 12, 2020 | Deepika.com
ല​​ണ്ട​​ൻ: കോ​​വി​​ഡി​​ന്‍റെ ര​​ണ്ടാം​​വ​​ര​​വി​​നെ​​ത്തു​​ട​​ർ​​ന്ന് യു​​കെ​​യി​​ൽ വീ​​ണ്ടും ലോ​​ക്ക്ഡൗ​​ണി​​നു സാ​​ധ്യ​​ത. രാജ്യത്ത് ആ​​പ​​ത്ക​​ര​​മാ​​യ സ്ഥി​​തി​​വി​​ശേ​​ഷ​​മാ​​ണു നി​​ല​​നി​​ൽ​​ക്കു​​ന്ന​​തെ​​ന്ന് കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​നു​​ള്ള ഉ​​പ​​ദേ​​ശ​​ക സ​​മി​​തി അം​​ഗ​​മാ​​യ പീ​​റ്റ​​ർ ഹൊ​​ർ​​ബി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

വ​​ട​​ക്ക​​ൻ മേ​​ഖ​​ല​​ക​​ളി​​ലെ ചി​​ല ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ഇ​​തി​​ന​​കം രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ഏ​​റെ ഉ​​യ​​ർ​​ന്നു​​ക​​ഴി​​ഞ്ഞു. തീ​​വ്ര​​പ​​രി​​ച​​ര​​ണ​​വി​​ഭാ​​ഗ​​ത്തി​​ലെ കി​​ട​​ക്ക​​ക​​ൾ നി​​റ​​യും. ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്ക് പോ​​കും​​മു​​ന്പ് വേ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​നം എ​​ടു​​ക്കു​​ക​​യാ​​ണ് ഉ​​ചി​​ത​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.
രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ത്രി​​ത​​ല സം​​വി​​ധാ​​ന​​ത്തി​​ലു​​ള്ള ലോ​​ക്ഡൗ​​ണി​​നെ​​ക്കു​​റി​​ച്ച് പ്ര​​ധാ​​ന​​മ​​ന്ത്രി ബോ​​റി​​സ് ജോ​​ൺ​​സ​​ൺ പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തു​​മെ​​ന്ന സൂ​​ച​​ന​​ക​​ളു​​മു​​ണ്ട്.

15.166 പേ​​ർ​​ക്കു​​കൂ​​ടി രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ രാ​​ജ്യ​​ത്തെ കോവിഡ് ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം 590,844 ആ​​യി. 81 മ​​ര​​ണം​​കൂ​​ടി ആ​​യ​​തോ​​ടെ ആകെ മ​​ര​​ണ​​സം​​ഖ്യ 42,760 ആയി.