ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥൻ അസിം സലിം ബാജ്വ അഴിമതിയാരോപണത്തെത്തുടർന്നു രാജിവച്ചു. വാർത്താവിതരണ-പ്രക്ഷേപണ വിഭാഗത്തിൽ പ്രധാനമന്ത്രിയുടെ സ്പെഷൽ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്ന ബാജ്വ കഴിഞ്ഞമാസം സമർപ്പിച്ച രാജിക്കത്ത് കഴിഞ്ഞദിവസം പ്രധാനമന്ത്രി സ്വീകരിച്ചു.
മാറിനിൽക്കാനുള്ള തന്റെ അഭ്യർഥന പ്രധാനമന്ത്രി അംഗീകരിക്കുകയായിരുന്നുവെന്ന് ബജ്വ ട്വീറ്റ് ചെയ്തു. അതേസമയം ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴിയുടെ ചെയർമാൻ പദവയിൽ തുടരും. സൈനികവക്താവും സതേൺ കമാൻഡിന്റെ കമാൻഡറായും നേരത്തെ സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് ബാജ്വ.
ബാജ്വയുടെ രാജി ഇമ്രാൻ സ്വീകരിച്ചു
11:50 PM Oct 12, 2020 | Deepika.com