അഗ്രി-ബിസിനസ് വര്‍ച്വല്‍ എക്സ്പോ 15 മുതല്‍
10:42 PM Oct 12, 2020 | Deepika.com
കൊച്ചി: അഗ്രി-ബിസിനസ് എക്സ്പോ വെര്‍ച്വലായി 15 മുതല്‍ 18 വരെ agriexpo.coevento.in എന്ന സൈറ്റില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കൃഷി, പക്ഷിമൃഗ പരിപാലനം, മത്സ്യക്കൃഷി, ക്ഷീരോത്പാദനം, ഭക്ഷ്യോത്പന്ന സംസ്കരണം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 50-ലേറെ സ്ഥാപനങ്ങൾ എക്സ്പോയില്‍ അണിനിരക്കുമെന്നു ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.