മുംബൈ: ഐടി സർവീസ് കന്പനിയായ ഇൻഫോസിസ്, അമേരിക്കൻ ഡിജിറ്റൽ കസ്റ്റമർ കന്പനിയായ ബ്ലൂ അകോണ് ഐസിഐയെ ഏറ്റെടുക്കുന്നു.
ഏകദേശം 915 കോടിയുടെ ഇടപാടാണിത്. മാർക്കറ്റിംഗ് സർവീസ് കന്പനിയായ വോംഗ്ഡൂഡിയുടെ ബിസിനസും നേരത്തെ ഇൻഫോസിസ് ഏറ്റെടുത്തിരുന്നു. ബെരിങ്കർ കാപ്പിറ്റലിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ അകോണ് ഐസിഐക്ക് 2019 ൽ 436 ലക്ഷം ഡോളറിന്റെ വരുമാനമുണ്ടായിരുന്നു.
ബ്ലൂ അകോണ് ഐസിഎെ ഏറ്റെടുക്കാൻ ഇൻഫോസിസ്
12:30 AM Oct 09, 2020 | Deepika.com