സ്വര്‍ണവില കുറഞ്ഞു
11:22 PM Oct 01, 2020 | Deepika.com
കൊച്ചി: രണ്ടു ദിവസത്തെ ഉയര്‍ച്ചയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,660 രൂപയും പവന് 37,280 രൂപയുമായി. രണ്ടു ദിവസങ്ങളിലായി ഗ്രാമിന് 70 രൂപ വര്ധിച്ചശേഷമാണു വില കുറഞ്ഞത്. കഴിഞ്ഞ മാസം ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.