ദുബായ്: 2024ൽ യുഎഇ ചന്ദ്രനിലേക്ക് ആളില്ലാപേടകം അയയ്ക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷേക്ക് മുഹമ്മദ് റഷീദ് അൽ മക്തൂം.
കഴിഞ്ഞവർഷം യുഎഇ ആദ്യ ബഹിരാകാശ സഞ്ചാരിയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചിരുന്നു. ചൊവ്വാ പര്യവേക്ഷക പേടകം ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. 2024 ൽ ചന്ദ്രനിൽ റോവർ ഇറക്കുകയാണു ലക്ഷ്യമെന്നു ഷേക്ക് മുഹമ്മദ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ചന്ദ്രന്റെ ഏതു ഭാഗത്താണ് പര്യവേക്ഷണമെന്ന് വെളിപ്പെടുത്തിയില്ല. യുഎഇ മുൻ ഭരണാധികാരി ഷേക്ക് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ സ്മരണയ്ക്കായി റോവറിന് റാഷിദ് എന്നാണ് പേരിട്ടിരിക്കുന്നത്. യുഎഇയുടെ ചൊവ്വാദൗത്യമായ അമൽ (പ്രതീക്ഷ) ജപ്പാന്റെ സ്പേസ് സെന്ററായ തനിഗാഷിമയിൽനിന്ന് ജൂലൈയിലാണു വിക്ഷേപിച്ചത്.
2024ൽ യുഎഇയുടെ ചാന്ദ്രദൗത്യം
12:24 AM Sep 30, 2020 | Deepika.com