ചൈനീസ് വാക്സിൻ മൂന്നാം ഘട്ടത്തിൽ
12:24 AM Sep 30, 2020 | Deepika.com
ബെയ്ജിംഗ്: ചൈനയുടെ കോവിഡ്-19 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പതിമൂന്ന് വിദേശരാജ്യങ്ങളിൽ നടക്കും. മൂന്നു കന്പനികളുടെ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നടക്കുമെന്നു സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വാക്സിന് അംഗീകാരം ലഭിക്കുന്നതിനു മുന്പ് തന്നെ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചില രാജ്യങ്ങൾ പരീക്ഷണത്തിൽ പങ്കെടുക്കുന്നതെന്നും റിപ്പോർട്ടുണ്ട്.