മുംബൈ: രാജ്യത്തെ 5ജി പരീക്ഷണങ്ങളിൽ പങ്കാളിയാക്കാനുദ്ദേശിക്കുന്ന കന്പനികളി ൽനിന്നും ചൈനീസ് കന്പനികളെ ഒഴിവാക്കിയുള്ള പട്ടിക യുമായി ടെലികോം കന്പനികൾ.
അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് ചൈനീസ് കന്പനികളെ 5ജി പരീക്ഷണങ്ങളിൽ ഉൾപ്പെടുത്തരുതെന്ന കേന്ദ്രസർക്കാരിന്റെ അപ്രഖ്യാപിത ഉത്തരവിന്റെ പശ്ചാത്തലത്തിൽ വാവെ, സഡ്ടിഇ എന്നീ ചൈനീസ് കന്പനികളെ ഒഴിവാക്കിയുള്ള പട്ടികയാണ് ടെലികോം കന്പനികൾ നൽകിയിരിക്കുന്നത്. സാംസംഗ്, നോക്കിയ, എറിക്സണ് എന്നീ കന്പനികളെയാണ് റിലയൻസ് ജിയോ തങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ നവി മുംബൈയിലും ദക്ഷിണമുംബൈയിലും തങ്ങളുടെ തന്നെ 5ജി വിദ്യ പരീക്ഷിക്കാനും ജിയോ അനുമതി തേടിയിട്ടുണ്ട്.
ബിഎസ്എൻഎൽ, കേന്ദ്രസർക്കാർ സ്ഥാപനമായ സെന്റർഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സിനെയാണ് (സിഡിഒടി) നിർദേശിച്ചിരിക്കുന്നത്. നോകിയ, എറിക്സണ് എന്നീ കന്പനികളുമായി 5ജി ട്രയൽ നടത്താനാണ് വൊഡാഫോണ്‍ ഐഡിയയും എയർടെലും ഉദ്ദേശിക്കുന്നത്. മാവെനിർ എന്ന അമേരിക്കൻ കന്പനിയുടെ പേരും വൊഡാഫോണ്‍ ഐഡിയ തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
5ജി പരീക്ഷണം: ചൈനീസ് കന്പനികളെ ഒഴിവാക്കി ടെലികോം കന്പനികൾ
12:16 AM Sep 27, 2020 | Deepika.com