ബൗദ്ധിക സ്വത്ത് സഹകരണം: ഇന്ത്യ- ഡെന്മാർക്ക് ധാരണ

12:16 AM Sep 27, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബൗ​ദ്ധി​കസ്വ​ത്ത് സ​ഹ​ക​ര​ണരം​ഗ​ത്ത് കേ​ന്ദ്ര വാ​ണി​ജ്യ-വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യ-ആ​ഭ്യ​ന്ത​ര വ്യാ​പാ​ര പ്രോ​ത്സാ​ഹ​ന വ​കു​പ്പും ഡെ​ന്മാ​ർ​ക്കി​ലെ വ്യ​വ​സാ​യ-വ്യാ​പാ​ര സാ​ന്പ​ത്തി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ഡാ​നി​ഷ് പേ​റ്റ​ന്‍റ് ട്രേ​ഡ്മാ​ർ​ക്ക് ഓ​ഫീ​സും ത​മ്മി​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു. ആ​ഭ്യ​ന്ത​ര വ്യാ​പ​ാര വ​കു​പ്പു സെ​ക്ര​ട്ട​റി ഡോ. ​ഗു​രു​പ്ര​സാ​ദ് മ​ഹാ​പ​ത്ര​യും ഡെ​ന്മാ​ർ​ക്ക് അം​ബാ​സ​ഡ​ർ ഫ്രെ​ഡി സ്വേ​യി​നു​മാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ച​ത്.

ഇ​രുരാ​ഷ‌്‌ട്ര​ങ്ങ​ളി​ലെ​യും പൊ​തു​സ​മൂ​ഹം, അ​ധി​കാ​രി​ക​ൾ, വ്യാ​പാ​രി​ക​ൾ, ഗ​വേ​ഷ​ണ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കി​ട​യി​ൽ ബൗ​ദ്ധി​കസ്വ​ത്ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, അ​നു​ഭ​വ​ങ്ങ​ൾ, അ​റി​വു​ക​ൾ എ​ന്നി​വ​യി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ക. പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, വി​ദ​ഗ്ധ​രു​ടെ സേ​വ​ന കൈ​മാ​റ്റം, സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റ്റം മ​റ്റു പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പു വ​രു​ത്തു​ക. പേ​റ്റ​ന്‍റു​ക​ൾ, ട്രേ​ഡ് മാ​ർ​ക്കു​ക​ൾ, വ്യ​വ​സാ​യ രൂ​പ​രേ​ഖ​ക​ൾ, ഭൗ​മ​സൂ​ചി​ക​ക​ൾ തു​ട​ങ്ങി​യ​വ​യി​ൻമേ​ലു​ള്ള അ​പേ​ക്ഷ​ക​ൾ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് നി​ല​വി​ലു​ള്ള മാ​തൃ​ക​ക​ളും വി​വ​ര​ങ്ങ​ളും പ​ര​സ്പ​രം കൈ​മാ​റു​ക. ഒ​പ്പം ബൗ​ദ്ധി​ക​സ്വ​ത്ത​വ​കാ​ശ സം​ര​ക്ഷ​ണം ന​ട​പ്പാ​ക്ക​ൽ ഉ​റ​പ്പാ​ക്കു​ക. ബൗ​ദ്ധി​ക​സ്വ​ത്ത​വ​കാ​ശം സം​ബ​ന്ധി​ച്ച പ​ദ്ധ​തി​ക​ൾ അ​വ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ആ​ധു​നി​ക​വ​ത്​ക​ര​ണം തുടങ്ങിയവയാണ് ക​രാ​റി​ന്‍റെ ല​ക്ഷ്യം.


ഓ​ട്ടോ​മേ​ഷ​ൻ എ​ന്നി​വ​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണം. പാ​ര​ന്പ​ര്യ അ​റി​വു​ക​ൾ എ​ങ്ങ​നെ സം​ര​ക്ഷി​ക്കാം എ​ന്ന​ത് സം​ബ​ന്ധി​ച്ച സ​ഹ​ക​ര​ണം. നി​ല​വി​ലെ ബൗ​ദ്ധി​ക സ്വ​ത്ത് സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളെ പ​റ്റി​യും പാ​ര​ന്പ​ര്യ അ​റി​വു​ക​ളു​ടെ ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​പ​യോ​ഗ​ത്തെ പ​റ്റി​യും പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കു​ക എ​ന്നി​വ​യാ​ണ് ക​രാ​റി​ന്‍റെ ല​ക്ഷ്യം.
ധാ​ര​ണാ​പ​ത്രം ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ഒ​രു ദ്വി​വ​ർ​ഷ പ​ദ്ധ​തി രൂ​പ​രേ​ഖ ഇ​രു രാ​ഷ്ട്ര​ങ്ങ​ളും ത​യ്യാ​റാ​ക്കും പ​ദ്ധ​തി​ക​ളു​ടെ സാ​ധ്യ​ത​ക​ൾ പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് ത​ന്നെ പ​ര​സ്പ​ര സ​ഹ​ക​ര​ണ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കും.