കാലാപാനി മേഖലയിൽ സെൻസസ് നടത്താൻ നേപ്പാളിന്റെ നീക്കം; സമ്മതിക്കില്ലെന്ന് ഇന്ത്യ
12:52 AM Sep 25, 2020 | Deepika.com
കാഠ്മണ്ഡു: ഇന്ത്യയുടെ പ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവിടങ്ങളിൽ സെൻസസ് നടത്താൻ നീക്കവുമായി നേപ്പാൾ. ഈ പ്രദേശങ്ങൾ തങ്ങളുടേതെന്ന് അവകാശപ്പെട്ട് നേപ്പാൾ ഭൂപടം പരിഷ്കരിച്ചതും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയതും വൻ വിവാദത്തിനിടയാക്കിയിരുന്നു.