ഇറ്റലിയിൽ പള്ളി ആക്രമിച്ചു

12:03 AM Sep 24, 2020 | Deepika.com
റോം: ​​​ദ​​​ക്ഷി​​​ണ ഇ​​​റ്റ​​​ലി​​​യി​​​ലെ സി​​​സി​​​ലി ദ്വീ​​​പി​​​ന്‍റെ മ​​​ധ്യ​​​ഭാ​​​ഗ​​​ത്തു​​​ള്ള ക​​​ൾ​​​ത്താ​​​നി​​​സെ​​​ത്ത ന​​​ഗ​​​ര​​​ത്തി​​​ലെ വി​​​ശു​​​ദ്ധ അ​​​ഗ​​​ഥാ​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള ഇ​​​ട​​​വ​​​ക​​​പ്പ​​​ള്ളി ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ ഇ​​​ന്ന​​​ലെ വീ​​​ണ്ടും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.

അ​​​ക്ര​​​മി​​​ക​​​ൾ മ​​​ദ്ബ​​​ഹാ​​​യി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​ട​​​ക്കു​​​ക​​​യും സ​​​ക്രാ​​​രി തു​​​റ​​​ന്ന് തി​​​രു​​​വോ​​​സ്തി ത​​​റ​​​യി​​​ൽ വി​​​ത​​​റി അ​​വ​​ഹേ​​ളി​​ക്കു​​​ക​​​യും കു​​​സ്തോ​​​ദി​​​ക​​​ൾ കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യും ചെ​​​യ്തു. തി​​​രു​​​സ്വ​​​രൂ​​​പ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ക്കു​​​ക​​​യും ദേ​​​വാ​​​ല​​​യ സാ​​​മ​​​ഗ്രി​​​ക​​​ൾ അ​​​ല​​​ങ്കോ​​​ല​​​മാ​​​ക്കു​​​ക​​​യും ക്രൈ​​​സ്ത​​​വ​​​വി​​​ശ്വാ​​​സ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​ൽ ഇ​​​ട​​​വ​​​കാം​​​ഗ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ചു. പ​​​തി​​​നാ​​​റാം നൂ​​​റ്റാ​​​ണ്ടു മു​​​ത​​​ൽ ഈ​​​ശോ​​​സ​​​ഭാ​​​വൈ​​​ദി​​​ക​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണ് ഈ ​​​ഇ​​​ട​​​വ​​​ക​​​പ്പ​​​ള്ളി.

അ​​​ക്ര​​​മി​​​ക​​​ൾ ക്രൈ​​​സ്ത​​​വ​​​വി​​​ശ്വാ​​​സ​​​ത്തെ​​​യും മ​​​നു​​​ഷ്യ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ​​​യും വി​​​ല​​​മ​​​തി​​​ക്കാ​​​ത്ത​​​വ​​​രാ​​​ണെ​​​ന്നും അ​​​വ​​​രെ നി​​​യ​​​മ​​​ത്തി​​​ന്‍റെ മു​​​ന്പി​​​ൽ കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും ഇ​​​ട​​​വ​​​ക​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക്രൈ​​​സ്ത​​​വ​​​പീ​​​ഡ​​​ന​​​ത്തി​​​ന്‍റെ ക​​​ഥ​​​ക​​​ൾ ലോ​​​ക​​​മാ​​​കെ, പ്ര​​​ത്യേ​​​കി​​​ച്ചും യൂ​​​റോ​​​പ്പി​​​ൽ, വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​തേ​​​പ്പ​​​റ്റി പ​​റ​​യാ​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്നും വി​​​കാ​​​രി ഫാ. ​​​സെ​​​ർ​​​ജി​​​യോ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ക്രൈ​​​സ്ത​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ മാ​​​ത്രം നി​​​യ​​​മ​​​ങ്ങ​​​ളി​​​ല്ല. ഈ ​​​അ​​​വ​​​സ്ഥ​​​യ്ക്കു മാ​​​റ്റം വ​​​ര​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.