വായ്പ ക്രമീകരണം: ഓൺലൈൻ സേവനവുമായി എസ്ബിഐ
12:33 AM Sep 22, 2020 | Deepika.com
മുംബൈ: ഭവനവായ്പയും വാഹനവായ്പയും ഉൾപ്പെടുന്ന റീട്ടെയ്ൽ വായ്പകളുടെ പുനഃക്രമീകരണത്തിന് ഓണ്‍ലൈൻ പോർട്ടൽ സംവിധാനം അവതരിപ്പിച്ച് എസ്ബി ഐ. വായ്പകൾക്ക് ഒന്നു മുതൽ 24 മാസക്കാലം വരെ മോറട്ടോറിയം അനുവദിക്കുന്നതിനും വായ്പാ കാലാവധി നീട്ടി നൽകുന്നതിനും അപേക്ഷിക്കാൻ സംവിധാനമുണ്ട്. വിശദവിവരങ്ങൾക്ക് https://bank.sbi/അല്ലെങ്കിൽ https://sbi.co.in