തിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷൽ കോർപറേഷനും സംയുക്ത വായ്പ പദ്ധതി ആവിഷ്കരിച്ചു.
സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എന്റർപ്രണർഷിപ് ഡവലപ്പ്മെന്റ് പ്രോഗ്രാം പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതനുസരിച്ച് 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഇതിൽ 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലു വർഷം മൂന്നു ശതമാനം പലിശ ഇളവും ലഭിക്കും. 10 ശതമാനമാണ് വായ്പയുടെ പലിശ. ഇതിൽ മൂന്ന് ശതമാനം വീതം നോർക്ക, കെഎഫ്സി സബ്സിഡി ഉള്ളതിനാൽ ഉപഭോക്താവിന് നാലു ശതമാനം പലിശ അടച്ചാൽ മതി.
അപേക്ഷ www.norkaro ots.org യിൽ നൽകാം. 1800 425 3939 , 00 91 88 02 012345 , 1800 425 8590 .
പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്ക കെഎഫ്സി സംയുക്ത പദ്ധതി
11:41 PM Sep 17, 2020 | Deepika.com