മുംബൈ: ധനകാര്യ സ്ഥാപനങ്ങളുടെ ഓഹിരവിലയിടിവിനേത്തുടര്ന്ന് വിപണിയില്‍ തളര്‍ച്ച. സെന്‍സെക്സ് 323 പോയിന്റ് താണ് 38,979.85ലും എന്‍എസ്ഇ 88.45 പോയിന്റ് നഷ്ടത്തില്‍ 11,516.10 ലുമാണ് ക്ലോസ് ചെയ്തത്. ബജാജ് ഫിന്‍സര്‍വ്, പവര്‍ഗ്രിഡ്, എല്‍ ആന്‍ഡ് ടി, ഐസി ഐസി ഐ ബാങ്ക്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റാ സ്റ്റീല്‍, തുടങ്ങിയ കമ്പനികളാണ് സെന്‍സെക്സ് നിരയില്‍ പ്രധാനമായും നഷ്ടം നേരിട്ടത്.
2023വരെ പലിശ നിരക്ക് പൂജ്യത്തോടടുത്ത് തന്നെയായിരിക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സൂചനയെത്തുടര്‍ന്ന് ആഗോള ഓഹരിവിപണികളിലുണ്ടായ തളര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയിലും നിഴലിച്ചത്.
ഓഹരി വിപണിയില്‍ തളര്‍ച്ച
11:41 PM Sep 17, 2020 | Deepika.com