മുംബൈ: മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ രാജ്യത്തെ പ്രഫഷണല്‍ രംഗത്ത് 66 ലക്ഷം തൊഴില്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.
എന്‍ജിനിയര്‍മാരും അധ്യാപകരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സെന്റര്‍ ഫോര്‍ മോനിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമി(സിഎം ഐഇ) ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2019ല്‍ പ്രഫണല്‍ രംഗത്ത് മേയ്-ഓഗസ്റ്റ് കാലയളവില്‍ 1.88 കോടി ആളുകള്‍ ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഈ വര്‍ഷം ഇതേ കാലയളവില്‍ 1.22 കോടി ആളുകള്‍ക്ക് മാത്രമാണ് ജോലിയുണ്ടായിരുന്നത്. 2016 നുശേഷം രാജ്യത്ത് ആദ്യമായാണ് ഇത്ര തൊഴില്‍ നഷ്ടമുണ്ടാകുന്നത്. ഏപ്രിലില്‍ 12.1 കോടി ആളുകള്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടമായിരുന്നു.
തൊഴില്‍ നഷ്ടം 66 ലക്ഷം
11:41 PM Sep 17, 2020 | Deepika.com