ലോസ് ആഞ്ചലസ്: വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കുന്നവരുടെ പ്രതിരോധശേഷിയും ആന്റിബോഡിയും ടി-സെല്ലുകളും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനം.
രോഗബാധയുണ്ടാകുന്പോൾ ശരീരത്തിന്റെ പ്രതിരോധശേഷിയും ടി-സെല്ലുകളും ഫലപ്രദമായി പ്രവർത്തിക്കുന്നതു മൂലം രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും. പ്രായം കൂടുംതോറും ശരീരത്തിന്റെ പ്രതിരോധശേഷിയിലും പ്രത്യേക വൈറസിനെതിരേയുള്ള ടി-സെല്ലുകളുടെ പ്രവർത്തനത്തിലും കുറവ് സംഭവിക്കുന്നു. ഇതാണ് പ്രായമായവരിൽ കോവിഡ്-19 രോഗം കൂടാൻ കാരണമെന്ന് യുഎസ് ല ജോള ഇൻസ്റ്റിറ്റ്യൂട്ടിലെ ഷെയിൻ കോർട്ടി പറഞ്ഞു.
കോവിഡ് തീവ്രത കുറയ്ക്കുന്നതിൽ ടി സെല്ലുകൾക്ക് നിർണായക പങ്ക്
11:12 PM Sep 17, 2020 | Deepika.com