സ്വര്‍ണവില വീണ്ടും കൂടി
11:35 PM Sep 14, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്നലെ ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വര്‍ധന രേഖപ്പെടുത്തി. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,740 രൂപയും പവന് 37,920 രൂപയുമായി. കഴിഞ്ഞ വെള്ളിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയുമെന്ന നിരക്കില്‍ തുടരുകയായിരുന്നു. ശനിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല. നാല് വ്യാപാരദിനങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയശേഷമായിരുന്നു വെള്ളിയാഴ്ച നേരിയ കുറവ് രേഖപ്പെടുത്തിയത്. ഇതിനുശേഷമാണ് ഇന്നലെ വീണ്ടും വില ഉയര്‍ന്നത്.