രാജേഷ് ഖുള്ളർ ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ
11:35 PM Sep 14, 2020 | Deepika.com
ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് ഖുള്ളറെ ലോക ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. 1988 ബാച്ച് ഹരിയാന കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഖുള്ളർ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) എക്സിക്യൂട്ടീവ് ഡയറക്ടറായി സമീർകുമാറിനെ നിയമിച്ചു.