യുഎസിലെ കാട്ടുതീ: മരണം 30

11:59 PM Sep 13, 2020 | Deepika.com
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​എ​​​സി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ, ഒ​​​റേ​​​ഗോ​​​ൺ, വാ​​​ഷിം​​​ഗ്ട​​​ൺ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നാ​​​ഴ്ച​​​യാ​​​യി പ​​​ട​​​രു​​​ന്ന കാ​​​ട്ടു​​​തീ​​​ക​​​ളി​​​ൽ 30 പേ​​​ർ മ​​​രി​​​ച്ചു. ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ഏ​​​ക്ക​​​ർ ഭൂ​​​മി​​​യെ തീ ​​​വി​​​ഴു​​​ങ്ങി. ആ​​​യി​​​രക്ക​​​ണ​​​ക്കി​​​നു ഭ​​​വ​​​ന​​​ങ്ങ​​​ൾ ചാ​​​ന്പ​​​ലാ​​​യി. പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​യി.

പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഇ​​​ന്ന് ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സ​​​ന്ദ​​​ർ​​​ശി​​​ക്കും. വേ​​​ണ്ട​​​രീ​​​തി​​​യി​​​ൽ വ​​​നം പ​​​രി​​​പാ​​​ലി​​​ക്കാ​​​തി​​​രു​​​ന്ന​​​താ​​​ണു ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ കാ​​​ട്ടു​​​തീ​​​ക​​​ളു​​​ടെ പ്ര​​​ധാ​​​ന കാ​​​ര​​​ണം കാ​​​ലാ​​​വ​​​സ്ഥ​​​ാവ്യ​​​തി​​​യാ​​​ന​​​മാ​​​ണെ​​​ന്നും ട്രം​​​പ് ഈ ​​​വ​​​സ്തു​​​ത​​​യെ നി​​​രാ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ട്രം​​​പി​​​നെ നേ​​​രി​​​ടു​​​ന്ന ജോ ​​​ബൈ​​​ഡ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നി​​​ല​​​വി​​​ൽ ഒ​​​റേ​​​ഗോ​​​ണി​​​ൽ 16ഉം ​​​വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ 15ഉം ​​​വ​​​ലി​​​യ കാ​​​ട്ടു​​​തീ​​​ക​​​ൾ പ​​​ട​​​രു​​​ന്നു​​​ണ്ട്. പു​​​ക​​​മൂ​​​ലം ഒ​​​റേ​​​ഗോ​​​ണി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ പോ​​​ർ​​​ട്ട്‌​​​ലാ​​​ൻ​​​ഡ് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വാ​​​യു​​​മ​​​ലി​​​നീ​​​ക​​​​​​രണ​​​മു​​​ള്ള ഇ​​​ട​​​മാ​​​യി. വാ​​​ഷിം​​​ഗ്ട​​​ണി​​​ലെ സി​​​യാ​​​റ്റി​​​ൽ, ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​സ്കോ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും വാ​​​യു അ​​​തി​​​ഭീ​​​ക​​​ര​​​മാ​​​യി മ​​​ലി​​​ന​​​മാ​​​ണ്.