ചാവേർ ആക്രമണത്തിൽ ആറ് മരണം
11:59 PM Sep 13, 2020 | Deepika.com
യവോൻഡെ: കാമറോണിന്റെ വടക്കൻ മേഖലയിലുണ്ടായ ചാവേർ ആക്രമണത്തിൽ ആറു സിവിലിയന്മാർ കൊല്ലപ്പെട്ടു. 10 പേർക്കു പരിക്കേറ്റു. സെലെവെദ് എന്ന സ്ഥലത്ത് വെള്ളിയാഴ്ചയായിരുന്നു ആക്രമണം. ഇവിടത്തെ പരന്പരാഗത ഭരണാധികാരിയും ഭാര്യയും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ബോക്കോ ഹറാം ആണ് ആക്രമണം നടത്തിയത്.