ഹോണ്ടയുടെ 4 സ്ട്രോക്ക് ബാക്ക് ബ്രഷ് കട്ടര്‍
12:09 AM Sep 13, 2020 | Deepika.com
കൊച്ചി: ഹോണ്ട ഇന്ത്യ പവര്‍ പ്രോഡക്ട്സിന്റെ പുതിയ 1.3 എച്ച്പി കരുത്തുള്ള 4 സ്ട്രോക്ക് ബാക്ക്പാക്ക് ബ്രഷ് കട്ടര്‍ വിപണിയില്‍. രണ്ട് ടീത്ത് ബാര്‍ ബ്ലേഡിന്റെ എല്‍2എസ്ടി, മൂന്ന് ടീത്ത് ബ്ലേഡിന്റെ എല്‍ഇഡിടി എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കളകള്‍ നശിപ്പിക്കുന്നതിനും വിളവെടുപ്പിനും കൃഷിയിടങ്ങളും വഴിയരുകുകളും വൃത്തിയാക്കുന്നതിനുമായി കുന്നുകളിലും ചെരിഞ്ഞ പ്രതലങ്ങളിലും പുതിയ യന്ത്രം ഉപയോഗിക്കാമെന്നു സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് വിജയ് ഉപ്രേതി പറഞ്ഞു.