അള്‍ട്ടിമേറ്റ് 4 കെടിവി ശ്രേണിയുമായി തോഷിബ
12:09 AM Sep 13, 2020 | Deepika.com
കൊച്ചി: ആമസോണ്‍, ഫല്പ്കാര്ട്, ടാറ്റാക്ലിക്, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ ഇ-കോമേഴ്സ് സ്റ്റോറുകളിലൂടെ ക്യുഎല്‍ഇഡി, ഫുള്‍ അറെ യുഎച്ച്ഡി, സ്മാര്‍ട് ടിവികള്‍ എന്നിവ അവതരിപ്പിച്ചു തോഷിബ ഇന്ത്യന്‍ ടിവി വിപണിയിലെത്തുന്നു. ജപ്പാനില്‍ രൂപകല്പന ചെയ്ത് ഇന്ത്യയില്‍ നിര്‍മിക്കുന്ന തോഷിബയുടെ ഈ 4 കെ അള്‍ട്ടിമേറ്റ് ടിവികള്‍ക്ക് ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ്, വിഐഡിഡിഎ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നീ മികവുകളുണ്ട്.