കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് വിദ്യാജ്യോതി പദ്ധതിക്ക് തുടക്കം
12:09 AM Sep 13, 2020 | Deepika.com
കൊച്ചി: കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് വിദ്യാഭ്യാസ സഹായ വിദ്യാജ്യോതി പദ്ധതിക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനം കെഎല്‍എം ഗ്രൂപ്പ് ചെയര്മാന് ഷിബു തെക്കുംപുറം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് പലിശ രഹിത വായ്പ, സ്കോളര്‍ഷിപ്, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, മോട്ടിവേഷണല്‍ ക്ലാസുകള്‍ എന്നിവ നല്‍കുന്നതാണ് പദ്ധതി. 300 ശാഖകളിലുടെ 5000 കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കും. ആദ്യ ഘട്ടത്തില്‍ 500 കുട്ടികള്‍ക്ക് ടിവി, സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റുകള്, ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്തു. ബിജി ഷിബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോര്‍ജ് കുര്യയ്പ്പ്, സി.കെ. സത്യന്, പി. പ്രകാശ് എന്നിവര്‍ പങ്കെടുത്തു.