മുംബൈ: തുടർച്ചയായി അഞ്ചാം മാസത്തിലും രാജ്യത്തെ വ്യവസായ ഉത്പാദനത്തിൽ തളർച്ച. ജൂലൈ മാസത്തിൽ 10.4 ശതമാനം ഇടിവാണ് വ്യവസായ ഉത്പാദനത്തിലുണ്ടായിരിക്കുന്നത്. ലോക്ക് ഡൗണിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച പല വ്യവസായ യൂണിറ്റുകളും തുറക്കാത്തതാണു ജൂലൈയിലെ വ്യവസായ ഉത്പാദനത്തിൽ കുറവ് വരുത്തിയതെന്ന് ഇന്ത്യൻ സ്റ്റാറ്റിറ്റിക്കൽ മന്ത്രാലയം അറിയിച്ചു. ജൂലൈയിലെ വ്യവസായ ഉത്പാദന സൂചിക(ഐഐപി) 118.1 പോയിന്റിലാണ്.
ജൂണിൽ 108.9, മേയിൽ 89.5, ഏപ്രിലിൽ 54 എന്നിങ്ങനെയായിരുന്നു മുൻമാസങ്ങളിലെ ഐഐപി സൂചിക നില. ഐഐപി സൂചികയുടെ 77.63 ശതമാനവും വരുന്ന നിർമാണ മേഖലയിലെ ജൂലൈമാസത്തിലെ ഇടിവ് 11.1 ശതമാനമാണ്.
കഴിഞ്ഞ വർഷം ഇതേമാസത്തിൽ നിർമാണ മേഖലയിൽ 4.8 ശതമാനം വളർച്ചയുണ്ടായിരുന്ന സ്ഥാനത്താണിത്. ഖനനമേഖല(13 ശതമാനം), ഉൗർജോത്പാദനമേഖല(2.5 ശതമാനം) എന്നിങ്ങനെയാണു മറ്റു പ്രധാന മേഖലകളിലെ തളർച്ച.
വ്യവസായ ഉത്പാദനം 10.4 % ചുരുങ്ങി
11:58 PM Sep 11, 2020 | Deepika.com