മുംബൈ: നടപ്പു ധനകാര്യ വർഷത്തെ(2020-21) പ്രതീക്ഷിത ജിഡിപി ഇടിവ് തിരുത്തി ആഗോള നിക്ഷേപ സേവനകന്പനിയായ മൂഡിസും. ഇന്ത്യൻസന്പദ് വ്യവസ്ഥ 11.5 ശതമാനം ചുരുങ്ങുമെന്നാണ് മൂഡിസിന്റെ പുതിയ പ്രവചനം.
നാലു ശതമാനം തളരുമെന്നായിരുന്നു നേരത്തെ മൂഡിസ് വിലയിരുത്തിയിരുന്നത്. കിട്ടാക്കടങ്ങൾ പെരുകുകയാണ്. വിലക്കയറ്റവും ശമനമില്ലാതെ മുന്നോട്ടു പോകുന്നു. ഈ സാഹചര്യത്തിൽ ജിഡിപി മുൻപ് പ്രതീക്ഷിച്ചതിനേക്കാൾ തളർച്ചയിലേക്കു പോകുമെന്നു മൂഡിസ് പ്രസ്താവനയിൽ അറിയിച്ചു.
മൂഡിസും തിരുത്തി
11:58 PM Sep 11, 2020 | Deepika.com