തിരുവനന്തപുരം: കേരള ഫിനാൻഷൽ കോർപറേഷൻ 250 കോടി രൂപ ബോണ്ട് വിപണിയിൽനിന്നും സമാഹരിക്കുന്നു. നൂറു കോടിയാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിലും നിക്ഷേപകരുടെ താൽപര്യം അനുസരിച്ച് 150 കോടി രൂപ വരെ അധിക സമാഹരണം നടത്തിയേക്കാം.
കടപ്പത്രത്തിനു ആറു വർഷം കഴിഞ്ഞ് തിരിച്ചെടുക്കാനുള്ള വ്യവസ്ഥയോടു കൂടി 10 വർഷത്തെ കാലാവധിയാണുള്ളത്.
മുംബൈ സ്റ്റോക്ക് എക്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഈ കടപ്പത്രത്തിനു റിസർവ് ബാങ്കും സെബിയും അംഗീകരിച്ച രണ്ടു റേറ്റിംഗ് ഏജൻസികളിൽ നിന്നായി എ.എ. റേറ്റിംഗുണ്ട്.
കെഎഫ്സി 250 കോടി രൂപ കടപ്പത്രത്തിലൂടെ സമാഹരിക്കുന്നു
11:58 PM Sep 11, 2020 | Deepika.com