ബൈഡന്‍റെ പ്രചാരണക്കന്പനിയെ റഷ്യൻ ഹാക്കർമാർ ലക്ഷ്യമിട്ടു

12:07 AM Sep 11, 2020 | Deepika.com
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: യു‍എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്ഥാ​​​​നാ​​​​ർ​​​​ഥി ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണ​​​ച്ചു​​​മ​​​ത​​​ല​​​യു​​​ള്ള സ്ഥാ​​​​പ​​​​ന​​​​ത്തെ റ​​​​ഷ്യ​​​​ൻ ഹാ​​​​ക്ക​​​​ർ​​​​മാ​​​​ർ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന എ​​​​സ്കെ​​​​ഡി​​​​കെ നി​​​​ക്ക​​​​ർ​​​​ബോ​​​​ക്ക​​​​ർ എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ കം​​​പ്യൂ​​​ട്ട​​​റി​​​ൽ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റാ​​​​നു​​​​ള്ള ശ്ര​​​​മം വി​​​​ജ​​​​യി​​​​ച്ചി​​​​ല്ല. റ​​​​ഷ്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള ഹാ​​​​ക്ക​​​​ർ​​​​മാ​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു ശ്ര​​​​മി​​​​ച്ച​​​​ത്. ടെ​​​​ക് ഭീ​​​​മ​​​​ൻ മൈ​​​​ക്രോ​​​​സോ​​​​ഫ്ട് ആ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി​​​​യ​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ആ​​​​രോ​​​​പ​​​​ണം വെ​​​​റും അ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​ണെ​​​​ന്ന് ക്രെം​​​​ലി​​​​ൻ വ​​​​ക്താ​​​​വ് ദി​​​​മി​​​​ത്രി പെ​​​​സ്കോ​​​​വ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

2016ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്ഥാ​​​​നാ​​​​ർ​​​​ഥി ഹി​​​​ല്ല​​​​രി ക്ലി​​​​ന്‍റ​​​​ണി​​​​ന്‍റെ പ​​​​രാ​​​​ജ​​​​യം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ റ​​​​ഷ്യ​​​​ൻ ഹാ​​​​ക്ക​​​​ർ​​​​മാ​​​​ർ ശ്ര​​​​മി​​​​ച്ച​​​​താ​​​​യി സ്പെ​​​​ഷ​​​​ൻ കോ​​​​ൺ​​​​സ​​​​ൽ റോ​​​​ബ​​​​ർ​​​​ട്ട് മു​​​​ള്ള​​​​റും സെ​​​​ന​​​​റ്റ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ക​​​​മ്മി​​​​റ്റി​​​​യും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.