യുണൈറ്റഡ് നേഷൻസ്: അഞ്ചുവയസിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ഇന്ത്യയിൽ 1990ൽനിന്ന് 2019ൽ എത്തിയപ്പോൾ ഗണ്യമായി കുറഞ്ഞു.
ലെവൽ ആൻഡ് ട്രെൻഡ്സ് ഇൻ ചൈൽഡ് മോർട്ടാലിറ്റി റിപ്പോർട്ട് 2020 അനുസരിച്ച് ആഗോളതലത്തിൽ ശിശുമരണനിരക്ക് 1990ൽ 1.25 കോടിയിൽനിന്ന് 2019ൽ 52 ലക്ഷമായി കുറഞ്ഞു. ഡബ്ല്യുഎച്ച്ഒയുടെ കണക്കനുസരിച്ച് 2019 ൽ ഇന്ത്യയിൽ 1,000 ജനനത്തിൽ 34 ശിശുമരണമുണ്ടായിരുന്നു. 1990-ൽ അത് 126 ആയിരുന്നു.
ഇന്ത്യയിൽ ശിശുമരണത്തിൽ 4.5 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.
1990ൽ 34 ലക്ഷം മരണം റിപ്പോർട്ട് ചെയ്തപ്പോൾ 2019ൽ അത് 8,24,000 ആണ്.
ഇന്ത്യയിൽ ശിശുമരണം കുറഞ്ഞു
12:07 AM Sep 11, 2020 | Deepika.com