മുംബൈ: ധനകാര്യ സ്ഥാപനങ്ങളുടെ ഉണർവിൽ മുന്നേറി ഓഹരിവിപണി. സെൻസെക്സ് 646.40 പോയിന്റ് ഉയർന്ന് 38,840.32ലും നിഫ്റ്റി 171.25 പോയിന്റ് കയറ്റത്തോടെ 11,449.25ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ആർഐഎൽ, ഏഷ്യൻപെയിന്റ്സ്, ആക്സിസ് ബാങ്ക്, അൾട്ര സെംകോ, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ് എന്നീ കന്പനികളാണു സെൻസെക്സ് നിരയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റൻ തുടങ്ങിയവയുടെ ഓഹരിവില പിന്നോട്ടുപോയി.
വിപണിയിൽ കുതിപ്പ്
11:45 PM Sep 10, 2020 | Deepika.com