കോപ്പൻഹേഗൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു സമാധാന നൊബേൽ നല്കണമെന്നു ശിപാർശ. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ ട്രംപ് ചെയ്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടി, നോർവേയിലെ വലതുപക്ഷ പ്രോഗ്രസ് പാർട്ടിയുടെ പാർലമെന്റംഗം ക്രിസ്റ്റ്യൻ ടൈബ്രിംഗ് ആണു ശിപാർശ നല്കിയത്. ട്രംപിന്റെ മധ്യസ്ഥതയിൽ രൂപംകൊണ്ട ഇസ്രയേൽ-യുഎഇ ധാരണ, പശ്ചിമേഷ്യയിലെ സമാധാനത്തിനു വഴി തുറക്കുന്നതായി ഇദ്ദേഹം പറഞ്ഞു.
ഉത്തര, ദക്ഷിണ കൊറിയകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ചതിന് ട്രംപിനെ ഇദ്ദേഹം 2018ലെ നൊബേലിനു ശിപാർശ ചെയ്തിരുന്നു.
സമാധാന നൊബേൽ: ട്രംപിനെ ശിപാർശ ചെയ്തു
11:31 PM Sep 09, 2020 | Deepika.com