കൊച്ചി: മില്‍മയുടെ പുതിയ ഉത്പന്നങ്ങളായ ഷുഗര്‍ ഫ്രീ ഐസ്ക്രീം, കാരറ്റ് പേട എന്നിവ ഇന്നു മുതൽ വിപണിയിലേക്ക്. മില്‍മ എറണാകുളം മേഖല യൂണിയന് നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ഇന്നു നടക്കുമെന്നു ചെയര്മാന് ജോണ്‍ തെരുവത്ത് അറിയിച്ചു.
മില്‍മ ഇടപ്പള്ളി ഡയറി അങ്കണത്തില്‍ ഉച്ചയ്ക്കു 12നാണ് പരിപാടി.നവീകരിച്ച പ്രധാന കവാടത്തിന്റെയും മാര്‍ക്കറ്റിംഗ് ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. ഷുഗര്‍ ഫ്രീ ഐസ്ക്രീമിന്റെ ആദ്യവില്പന ഹൈബി ഈഡന് എംപി കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റുഖിയ ജമാലിന് നല്കി നിര്‍വഹിക്കും. കാരറ്റ് പേട വിപണനോദ്ഘാടനം ടി.ജെ വിനോദ് എംഎല്‍എ നിര്‍വഹിക്കും. മാനേജിംഗ് ഡയറക്ടര്‍ വില്സന് ജെ. പുറവക്കാട്ട് നേതൃത്വം നല്‍കും.
മില്‍മയുടെ ഷുഗര്‍ ഫ്രീ ഐസ്ക്രീം വിപണിയിലേക്ക്
11:15 PM Sep 09, 2020 | Deepika.com