കൊച്ചി: ആഡംബര കപ്പലുകളുടെ തുറമുഖ നിരക്ക് കുറച്ച് കേന്ദ്ര തുറമുഖ മന്ത്രാലയം.തുറമുഖ നിരക്ക് 60 മുതല്‍ 70 ശതമാനം വരെയാണ് കുറച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ക്രൂസ് വ്യവസായത്തെ പിന്തുണയ്ക്കാനാണ് ഈ തീരുമാനമെന്ന് മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ആഡംബര കപ്പലുകളുടെ നിലവിലെ തുറമുഖ നിരക്കുകള്‍ 0.35 ഡോളറിനു പകരം ഒരു ജിആര്ടിക്ക്(ഗ്രോസ് രജിസ്റ്റര്‍ ടണേജ്) 0.085 ഡോളറാണ് ഇനി ഈടാക്കുക. ആദ്യത്തെ 12 മണിക്കൂര്‍ താമസത്തിന് നിശ്ചിത നിരക്കാണ്.
ആഡംബര കപ്പലുകൾക്കായി നിരക്ക് കുറച്ച് തുറമുഖ മന്ത്രാലയം
10:43 PM Aug 14, 2020 | Deepika.com